SignIn
Kerala Kaumudi Online
Saturday, 20 June 2026 2.45 AM IST

സ്മൃതി പ്രഭാഷണവും സിനിമാ പ്രദർശനവും

d

കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന് ആദരമർപ്പിച്ച് എറണാകുളത്ത് സ്മൃതി പ്രഭാഷണവും സിനിമാപ്രദർശനവും സംഘടിപ്പിക്കും. ചാവറ കൾച്ചറൽ സെന്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 23ന് വൈകിട്ട് 5.30ന് ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിലാണ് സമ്മേളനം. സലിംകുമാറിന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിക്കൊടുത്ത 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിന്റെ സംവിധായകൻ സലിം അഹമ്മദ്, കെ.എസ്. പ്രസാദ് കലാഭവൻ, ചാവറ സാംസ്‌കാരികകേന്ദ്രം ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 'ആദാമിന്റെ മകൻ അബു' പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL