
തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ സംഘടിപ്പിക്കുന്ന അത്തം ഘോഷയാത്രയും കലാപരിപാടികളും മത്സരങ്ങളും ട്രേഡ് ഫെയറും വിജയകരമായി നടത്തുന്നതിനായി തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ അത്താഘോഷസമിതി രൂപീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. പി.എൽ. ബാബുവിനെ ചെയർമാനായും വൈസ് ചെയർപേഴ്സൺ രാധികാ വർമ്മയെ വൈസ് ചെയർപേഴ്സണായും ഇ.എസ്. രാകേഷ് പൈയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.
ഉപസമിതികളുടെ കൺവീനർമാരായി വിജയശ്രീ കെ.ആർ, ജിതേഷ് രവീന്ദ്രൻ, രോഹിണി കൃഷ്ണകുമാർ, രാജലക്ഷ്മി വി.ജി, പ്രവീൺ പി.പി, ഡെയ്സൺ പി.ആർ, ഷെനു എം. മാത്യുസ്, മധുസൂദനൻ എൻ.ബി, അരുൺ.എസ് എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |