SignIn
Kerala Kaumudi Online
Saturday, 20 June 2026 2.46 AM IST

വായനപക്ഷാചരണത്തിന് തുടക്കം

d

തൃപ്പൂണിത്തുറ: തലക്കോട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെയും കണയന്നൂർ മഹാത്മാ വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന് തുടക്കമായി. പ്രധാനദ്ധ്യാപിക ബിന്ദു കെ. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം സാഹിത്യവേദിയുടെയും മ്യൂസിക് ക്ലബിന്റെയും പ്രവർത്തനോദ്ഘാടനവും നടന്നു. ജൂലൈ 7വരെ വായനാമത്സരം, ചെറുകഥാമത്സരം, പ്രസംഗമത്സരം, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങി വിവിധപരിപാടികൾ സംഘടിപ്പിക്കും. യേശുദാസ് ഇ.പി, ജോർജ് ജോസഫ് അലക്സ്, കെ.കെ.ശ്രീകുമാർ, ഷീജ വർഗീസ്, ധന്യാമണി, ദീപു എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL