
ഇരുമ്പനം: സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ടി.എസ്. ഉല്ലാസന്റെ ഒന്നാം അനുസ്മരണദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെ.ടി. അഖിൽദാസ് അദ്ധ്യക്ഷനായി. അഡ്വ. എസ്. മധുസൂദനൻ, ബി. ഹരികുമാർ, ടി.എം. ഗിരീഷ്, കെ.ടി. തങ്കപ്പൻ, വിനോദ് വിജയൻ, കെ.പി. പൗലോസ്, കെ.പി. ദേവദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |